പുതുക്കാട് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു
പുതുക്കാട്: പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മുപ്ലിയം റോഡിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ആളാപയമില്ല.അതേ സമയം തൃശൂരിൽ മഴക്കെടുതി തുടരുകയാണ്. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പറപ്പൂർ -ചാലക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
തേക്ക് മറിഞ്ഞുവീണാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Leave A Comment