പ്രാദേശികം

കനത്ത മഴയിൽ മാള മേഖലയിലും നാശ നഷ്ടങ്ങൾ

മാള: കാറ്റിലും മഴയിലും മാള മേഖലയിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

മാള വലിയപറമ്പിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കുഴൂരിൽ വീടിന് മുകളിലേക്ക് മരം വീണു. ആളപായമില്ല. തുമ്പരശേരിയിൽ ആയിരുന്നു അപകടം. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു. ട്രാൻസ്‌ഫോർമർ നിലം പൊത്തി.

പുത്തൻചിറ പഞ്ചായത്ത്‌, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്നു.

Leave A Comment