അട്ടപ്പാടിയിലെ-ജനവാസമേഖലയില്‍-കാട്ടാനക്കൂട്ടമിറങ്ങി
പാലക്കാട്: അട്ടപ്പാടി നരസിമുക്കില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാനകള്‍ ഉള്‍പ്പെടെ ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് ജനവാസമേഖലയില്‍ ഇറങ്ങിയത്.കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥലത്ത് തുടരുന്ന ആനക്കൂട്ടം നിരവധി നാശനഷ്ടമുണ്ടാക്കി. പ്രദേശത്തെ ഒരു കൃഷിയിടത്തില്‍ മാത്രം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ആളുകള്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും ഓടിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിലവില്‍ വനംവകുപ്പ് സംഘമെത്തി ആനകളെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്.
Leave A Comment