ചാലക്കുടിയിൽ തെങ്ങ് ദേഹത്ത് വീണ് വയോധികൻ മരിച്ചു
ചാലക്കുടി: തെങ്ങ് ദേഹത്ത് വീണ് വയോധികൻ മരിച്ചു. ചാലക്കുടി കൂടപ്പുഴ പള്ളിക്ക് സമീപം താമസിക്കുന്ന കളപ്പാട്ടിൽ വേലായുധൻ(80) ആണ് മരിച്ചത്. പാടത്ത് ആടിനെ അഴിക്കാൻ പോയപ്പോൾ തെങ്ങ് കടപ്പുഴകി ദേഹത്ത് വീഴുകയായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Leave A Comment