ആലുവയിൽ വൈദ്യുത പോസ്റ്റ് രണ്ടായി ഒടിഞ്ഞു വീണു
ആലുവ: നഗരമധ്യത്തിലെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു വീണു. ചരിഞ്ഞ് വീണ പോസ്റ്റിൽനിന്ന് ഇരുചക്ര വാഹനയാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11 ഓടെ പവർഹൗസ് റോഡിൽ യാക്കോബായ പള്ളിക്ക് മുന്നിലാണ് അപകടം നടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ വ്യാപാരികളാണ് വിവരം സമീപത്തെ കെഎസ്ഇബി ഓഫീസിലും പോലീസിലും അറിയിച്ചത്.
പോലീസെത്തി വൈകുന്നേരം വരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കർക്കടവാവ് കാരണം രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. കൂടാതെ പവർ ഹൗസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചതോടെ ട്രാഫിക് ബ്ലോക്ക് രൂക്ഷമായി. കെഎസ്ഇബി വകുപ്പ് ഉദ്യോഗസ്ഥരെത്തി മറ്റൊരു പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
Leave A Comment