ബൈക്ക് യാത്രികന് ദാരുണ അന്ത്യം
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ ബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണ അന്ത്യം. കല്ലേറ്റുംകര റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം സ്വകാര്യബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ പാനപ്പന്തൽ റോഡിനു സമീപം താമസിക്കുന്ന കാടുമാക്കൽ പരമേശ്വരൻ മകൻ സുഭാഷ് ( 49 ) മരിച്ചു. അന്തരിച്ച കലാഭവൻ മണിയുടെ മുൻ ഡ്രൈവറായിരുന്നു. തിങ്കളാഴ്ച
രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം .ഇരിഞ്ഞാലക്കുട വെള്ളിക്കുളങ്ങര റൂട്ടിൽ ഓടുന്ന " ജോസ്കോ " എന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്നിരുന്ന മോട്ടോർ സൈക്കിളുമാണ് കൂട്ടിയിടിച്ചത്.അമ്മ മോഹിനി,ഭാര്യ രജിത,മക്കൾ യദുകൃഷ്ണ.ദേവനന്ദ. ആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment