പ്രാദേശികം

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

നെടുങ്കണ്ടം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൂട്ടാർ കുഴിക്കണ്ടം മഠത്തിപ്പറമ്പിൽ എബിൻ - അൻസു ദമ്പതികളുടെ മകൾ അനിറ്റാമോളാണു (9) മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി.

കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടാർ എസ്എൻഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

Leave A Comment