വനം വകുപ്പിന്റെ ജീപ്പിടിച്ച് മരിച്ച ലോട്ടറി വില്പനക്കാരിക്ക് പിറകെ പരിക്കേറ്റ വയോധികനും മരിച്ചു
ചാലക്കുടി :നിയന്ത്രണംവിട്ട വനംവകുപ്പിന്റെ ജീപ്പിടിച്ച് മരിച്ച ലോട്ടറി വില്പനക്കാരിക്കു പിറകെ അപകടത്തിൽ പരിക്കേറ്റ മറ്റൊരാളും മരണത്തിന് കീഴടങ്ങി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിക്ക സമീപം ചെറുശേരി വീട്ടില്‍ കുഞ്ഞമ്മ തങ്കച്ചന്‍(69)ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏകദേശം 65വയസ്സ് തോന്നിക്കുന്ന വൃദ്ധനാണ് ഇപ്പോൾ മരിച്ചത്.ബുധന്‍ ഉച്ചയക്ക് 1.45ഓടെ ചാലക്കുടി സൗത്ത് ജങ്ഷനില്‍ ദേശീയപാതയില്‍ നിന്നും ബസ് സ്റ്റാന്റിലേക്കുള്ള സര്‍വ്വീസ് റോഡിലായിരുന്നു അപകടം.
പറവട്ടാനി വനംവകുപ്പ് ഓഫീസിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. എറണാകുളത്ത് നിന്നും വരികയായിരുന്നു വനംവകുപ്പിന്റെ ജീപ്പ് ദേശീയപാതയില്‍ നിന്നും സൗത്ത് ജങ്ഷനിലെക്കുള്ള സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പിന്റെ മുന്‍ഭാഗത്തെ ടയര്‍പെട്ടി.
തുടര്‍ന്ന് നിയന്ത്രണംവിട്ട ജീപ്പ് സര്‍വ്വീസ് റോഡിലെ നടപ്പാതക്കരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കുഞ്ഞമ്മയും ഇപ്പോൾ പരിക്കേറ്റ രണ്ടാമനും മരിച്ചു.
Leave A Comment