പ്രാദേശികം

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീ പിടിച്ചു

പുത്തൻചിറ: ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുത്തൻചിറയിൽ  ഇലക്ട്രിക്  സ്കൂട്ടർ  ചാർജ് ചെയ്യുന്നതിനിടെ  തീ  പിടിച്ചു. സമീപത്ത്  ഉണ്ടായിരുന്ന കാറിലേക്കും  ബുള്ളറ്റിലേക്കും  തീ പടർന്നു. ഇലക്ട്രിക് സ്കൂട്ടറും പൂര്‍ണ്ണമായും  കത്തി നശിച്ചു.ബുള്ളറ്റിന് ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്. 

കണ്ണായി മൂലയിൽ അമ്പുക്കൻ സെബാസ്റ്റ്യൻ്റെ വീട്ടില്‍ ഇന്നലെ രാത്രി 11.30ഓടെയാണ്   സംഭവം. വീടിന്‍റെ പോര്‍ച്ചില്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ ഉഗ്ര ശബ്ദത്തോടെ തീ പിടിക്കുകയായിരുന്നു .തുടര്‍ന്ന് തീ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കും ബുള്ളറ്റിലേക്കും പടര്‍ന്നു.പോര്‍ച്ചിലെ ജനലും കത്തി നശിച്ചു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാള ഫയര്‍ ഫോഴ്സ് എത്തിയാണ് തെ അണച്ചത്.  ഇത് മൂലം വന്‍ ദുരന്തം ഒഴിവായി.

 മാള അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്‍റെ  നേതൃത്വത്തിൽ  ഫയർ & റെസ്ക്യൂ ഓഫീസർ മാരായ കെ.ബി. നിഷാദ്,ബി. സുൽഫിക്കർ, ശരത് ചന്ദ്രൻ, സി.ടി.സണ്ണി,എം.എം. സജീവ്  എന്നിവര്‍  രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave A Comment