പ്രാദേശികം

കെ​എ​സ്ഇ​ബി വെ​ട്ടി​യ വാ​ഴ​യ്ക്ക് എം​എ​ല്‍​എ ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി

കൊ​ച്ചി: കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി​യി​ല്‍ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കു​ല​ച്ച വാ​ഴ​ക​ള്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി.

മൂ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. കോ​ത​മം​ഗ​ലം എം​എ​ല്‍​എ ആന്‍റ​ണി ജോ​ണ്‍ ആ​ണ് ക​ര്‍​ഷ​ക​നാ​യ കാ​വും​പു​റം തോ​മ​സി​ന് തു​ക കെെ​മാ​റി​യ​ത്. സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​നൊ​പ്പ​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

ലൈ​ന്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ കു​ല​ച്ച വാ​ഴ​ക​ള്‍ വെ​ട്ടി​യ​ത്. തോ​മ​സി​ന്‍റെ 406 വാ​ഴ​ക​ളാ​ണ് കെ​എ​സ്ഇ​ബി വെ​ട്ടി​ക്ക​ള​ഞ്ഞ​ത്. ഓ​ണ​വി​പ​ണി മു​ന്നി​ല്‍ ക​ണ്ട് ഇ​റ​ക്കി​യ വി​ള​വ് ഒ​രു മു​ന്ന​റി​യി​പ്പ് പോ​ലും ന​ല്‍​കാ​തെ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ന്യാ​യീ​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ടു​ക്കി കോ​ത​മം​ഗ​ലം 220 കെ​വി ലൈ​ന്‍ ത​ക​രാ​റി​ലായ​പ്പോ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വാ​ഴ​കൃ​ഷി വെ​ട്ടി​യ​തെ​ന്നാ​യി​രു​ന്നു കെ​എ​സ്ഇ​ബി വി​ശ​ദീ​ക​ര​ണം.

കാ​റ്റ​ടി​ച്ച​പ്പോ​ള്‍ തോ​മ​സി​ന്‍റെ വാ​ഴ​യു​ടെ ഇ​ല​ക​ള്‍ ലൈ​നി​ന് സ​മീ​പം എ​ത്തി ചി​ല വാ​ഴ​ക​ള്‍​ക്ക് തീ ​പി​ടി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ സ​മീ​പ​വാ​സി​യാ​യ ഒ​രു സ്ത്രീ​യ്ക്ക് ചെ​റി​യ തോ​തി​ല്‍ വൈ​ദ്യു​താ​ഘാ​തം ഏ​റ്റ​താ​യും മ​ന​സിലാ​ക്കി. മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വാ​ഴ​ക​ള്‍ വെ​ട്ടി​മാ​റ്റി ലൈ​ന്‍ ചാ​ര്‍​ജ് ചെ​യ്തു എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

Leave A Comment