പ്രാദേശികം

മാളയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

മാള: മാളയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ രാത്രി  8:45 നാണ് മാള ടൗണിൽ അപകടം നടന്നത്.

പരിക്കേറ്റ യുവാക്കൾ അഞ്ചുമിനിറ്റോളം  ആരും സഹായത്തിന് ഇല്ലാതെ റോഡിൽ കിടക്കുകയായിരുന്നു. തുടർന്ന് സമീപത്തെ അയ്യൻസ് ബേക്കറിയുടെ പിക്കപ്പ് വാനിൽ ഇവരെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 രൂപേഷ്, ജോയൽ, ആന്റണി, സതീശൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു  പരിക്കേറ്റ ജോയലിനെയും രൂപേഷിനെയും വിദഗ്ധ പരിശോധനക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റി.

Leave A Comment