നിർത്തിയിട്ട ടോറസിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു ; ഡ്രൈവർക്ക് ഗുരുതര പരിക്ക്
പുതുക്കാട്: ദേശീയപാത പുതുക്കാട് നിർത്തിയിട്ട ടോറസിന് പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മുത്രത്തിക്കര പള്ളിവളപ്പിൽ 38 വയസുള്ള ഷിനോജിനാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. തലക്ക് പരിക്കേറ്റ ഷിനോജിനെ നാട്ടുകാരും പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിൽ വന്ന വാഹനത്തെ കണ്ട് ഓട്ടോ മാറ്റാൻ ശ്രമിക്കുന്നതിനിടെ ദേശീയപാതയിലേക്ക് കയറ്റി നിർത്തിയ ടോറസിൽ ഇടിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ ടോറസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്ന പരാതി വ്യാപകമാണ്.
ദീർഘദൂര ചരക്ക് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ദേശീയപാത അതോറിറ്റി സ്ഥലം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Leave A Comment