കൊടകരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കൊടകര: ദേശീയപാത കൊടകരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി വടക്കേടത്ത് വീട്ടില്‍ 70 വയസ്സുള്ള വാസുവാണ് മരിച്ചത് .വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൊടകര ഗാന്ധിനഗര്‍ ജംഗ്ഷന് സമീപത്തായിരുന്നു അപകടം .തൃശ്ശൂര്‍ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കൊടകര പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Leave A Comment