പ്രാദേശികം

മാളയിൽ ഒഴിഞ്ഞപറമ്പിൽ ഒരു മാസം പഴക്കമുള്ള ജഡം; കാണാതായ പ്രദേശവാസിയുടേത്

മാള: മാള കുരുവിലശേരിയിൽ കുറ്റിക്കാടിനുള്ളിൽ നിന്ന് ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഒരു മാസമായി കാണാതായ പ്രദേശവാസിയായ ഏരിമ്മൽ വീട്ടിൽ ഷിബുവിനെ കണ്ടെത്താൻ മാള പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇദ്ദേഹത്തിന്റെതാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. 

മൃതദേഹം അസ്ഥികൂടമായി മാറിയ നിലയിൽ ആണ്. മൃതദേഹത്തിന്റെ തലയോട്ടിയുടെ ഭാഗത്തു പരിക്കുകൾ ഉള്ള നിലയിൽ ആണ്. മൃതദേഹത്തിന് കുറച്ച് അരികിൽ നിന്നായിട്ടാണ് കൈകൾ കണ്ടെത്തിയത്. കുറുനരികളുടെയും തെരുവു നായകളുടെയും ശല്യമുള്ള ഭാഗമാണ് ഇത്.

മാള എസ് എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോക്ടറെയും ഫോറൻസിക് വിദഗ്ധരും ഉടൻതന്നെ സ്ഥലത്ത് എത്തിച്ചേരും. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.

Leave A Comment