പ്രാദേശികം

ജപ്തി നോട്ടീസ്: മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചാലക്കുടി: കൊരട്ടി കാതിക്കുടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 10 വയസുകാരനും 46ഉം 69ഉം വയസുള്ള  സ്ത്രീകളെയുമാണ്   ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കാടുകുറ്റി സഹകരണ ബാങ്കിൽ നിന്നും  കുടുംബം  22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വന്നതാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Leave A Comment