പ്രാദേശികം

കടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്

ചാലക്കുടി: അതിരപ്പള്ളിയിൽ കടയിലേക്ക് കാർ പാഞ്ഞു കയറി രണ്ട് പേർക്ക് പരിക്കേറ്റു. അതിരപ്പള്ളി വെറ്റിലപ്പാറ ജംഗ്ഷനിൽ രാവിലെ ഏഴോടെ  ആയിരുന്നു അപകടം. വെറ്റിലപ്പാറ സ്വദേശികളായ ഹരി (55) , പോൾ (60) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ഇന്നോവ  കാർ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

Leave A Comment