മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിൻറെ ചില്ല ദേഹത്തേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഹസൻ.
Leave A Comment