എച്ച് ഡി എഫ് സി ബാങ്ക് പുത്തൻചിറ ശാഖയിൽ സാമ്പത്തിക തട്ടിപ്പ്
പുത്തൻചിറ : എച്ച് ഡി എഫ് സി ബാങ്ക് പുത്തൻചിറ ശാഖയിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബ്രാഞ്ചിലെ ഒരു ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. ബ്രാഞ്ചിലെ മറ്റു ജീവനക്കാരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളത് എന്ന് പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നു.
പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾ ബാങ്കിനു മുന്നിൽ സമരം നടത്തി. ഇവർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment