കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സൈക്കിളിലെത്തിയ യുവാവാണ് പുഴയിലേയ്ക്ക് ചാടിയത്.ബുധനാഴ്ച്ച രാവിലെ 7 മണിയോടെയാണ് സംഭവം. മാടായികോണം സ്‌കുളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന്‍ ഡിസോള (32)യാണ് പുഴയിലേയ്ക്ക് ചാടിയത്.സൈക്കിള്‍ പാലത്തിന്റെ നടപാതയില്‍ വച്ചതിന് ശേഷം പുഴയിലേയ്ക്ക് ചാടുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുക്കാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കില്ലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുട ,ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും തൃശ്ശൂര്‍ നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തി ഉച്ചതിരിഞ്ഞ് 2.30തോടെയാണ് മൃതദേഹം പാലത്തിന് അധികം ദൂരത്തില്ലാലാതെ കണ്ടെത്തിയത്. തൃശ്ശൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
Leave A Comment