പ്രാദേശികം

അഞ്ചുവിന്‍റെ ചികിൽസ സഹായനിധിക്കായി സംഭാവന കൂപ്പൺ പുറത്തിറക്കി

വള്ളിവട്ടം: ഇരു വൃക്കളും തകരാറിലായ വെള്ളാങ്ങല്ലൂരിലെ അഞ്ചുവിന്‍റെ ചികിൽസാസഹായനിധിയുടെ സംഭാവനകൂപ്പൺ വിതരണോൽഘാടനം നടന്നു. ഇരിഞ്ഞാലക്കുട പോലീസ്
സബ്ബ്ഇൻസ്പെക്ടർ ജോർജിന് ആദ്യ കൂപ്പണ്‍ നല്‍കികൊണ്ട് ഫിറോസ് കുന്നുംപറമ്പില്‍ വിതരണോൽഘാടനം നിര്‍വ്വഹിച്ചു.
ഇരു വൃക്കളും തകരാറിലായ യുവതി ഉദാരമതികളുടെ സഹായം തേടുന്ന വാര്‍ത്ത മീഡിയ ടൈം സംപ്രേഷണം ചെയ്തിരുന്നു. 

 32 വയസുള്ള അഞ്ചുവിന്‍റെ ഇരു വൃക്കകളും തകരാറിലായതിനാല്‍ എത്രയും പെട്ടെന്ന് വൃക്ക മാറ്റി വയ്ക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിന് 25 ലക്ഷം രൂപയോളം ചിലവ് വരും . ഓട്ടോ ഡ്രൈവറായ ഭര്‍ത്താവും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനും അമ്മയും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സഹായനിധി സംഭാവനകൂപ്പൺ അടിച്ചിരിക്കുന്നത്. 

വിതരണ ഉദ്ഘാടന ചടങ്ങില്‍ സഹായനിധി ചെയർമാൻ കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുജനബാബു, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ബാബു, സിൽജ ശ്രീനിവാസൻ, കമാൽകാട്ടകത്ത്, പി.കെ.എം.അഷറഫ്, ഷിബിൻ
ആക്ലിപറംബിൽ, സുരേഷ് പണിക്കശ്ശേരി എന്നിവർ സംബന്ധിച്ചു.

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക്    
താഴെ കാണുന്ന നമ്പറില്‍ സഹായം അയക്കാവുന്നതാണ്.

ANJU CHIKILSA SAHAYA NIDHI

G/PAY/8943804641(ANJU)

A/C NO;40713101036844
IFSC;KLGBOOO40713
KERLA GRAMIN BANK
BR-VALLIVATTOM
MOB;8943804641

Leave A Comment