പറവൂരിൽ വാഹന അപകടത്തിൽ കെഎസ്ഇബി ഓവർസിയർ മരിച്ചു
പറവൂർ: പറവൂരിൽ വാഹന അപകടത്തിൽ കെഎസ്ഇബി ഓവർസിയർ മരിച്ചു. കുഞ്ഞിത്തൈ തുടലികുന്ന് നാരായണൻ മകൻ ബാബു(49) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെ ദേശീയ പാതയിൽ നീണ്ടൂർ മുസ്ലിം പള്ളിക്കു സമീപമാണ് അപകടം. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വന്ന ആപ്പേ,എതിർ ദിശയിൽ വന്ന ബാബുവിന്റെ ടൂവീലറിന്റെ ഹാന്റിലിൽ തട്ടി ടൂവീലർ നിയന്ത്രണം വിടുകയായിരുന്നു. തലയടിച്ച് റോഡിൽ വീണ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീഴ്ച്ചയിൽ ഹെൽമറ്റ് തെറിച്ചു പോയിരുന്നു. ഇടിച്ച ആപ്പേനിർത്താതെ പോയെങ്കിലും പുറകെ എത്തിയവർ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദീർഘകാലം കൊടുങ്ങല്ലൂർ സെക്ഷൻ, വലപ്പാട് 110kv സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് നിലവിൽ കറുകുറ്റി കെഎസ്ഇബി ഡിവിഷനിലെ ഓവർസിയറാണ്.
ഭാര്യ.കെടാമംഗലം പുതുവേലിൽ ലിഷ. ഏകമകൻ ശബരിനാഥ് കുഞ്ഞിത്തൈ എസ്എൻഎൽപി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്.
Leave A Comment