പ്രാദേശികം

ചാലക്കുടി ഡാമില്‍ മത്സ്യബന്ധനത്തിന് പോയ ആദിവാസി യുവാവിനെ മരിച്ച നിലയില്‍

ചാലക്കുടി: ചാലക്കുടി
ഡാമില്‍ മത്സ്യബന്ധനത്തിന് പോയ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങല്‍കുത്ത് ഡാമില്‍ മത്സ്യബന്ധനത്തിന് പോയ മുക്കുംപുഴ കാടര്‍ കോളനിയിലെ കൃഷ്ണന്‍(31)നെയാണ് മരിച്ച നിലയില്‍ കണ്ടത്.

ബുധന്‍ പുലര്‍ച്ചെ പോയ കൃഷ്ണനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡാമില്‍ ചങ്ങാടത്തിനരികെ വെള്ളത്തില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രണ്ടുമാസം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കൃഷ്ണന്‍ ഈയടുത്താണ് ജോലിക്കിറങ്ങിതുടങ്ങിയത്.

Leave A Comment