പ്രാദേശികം

മാളയിൽ കലാപഹ്വാനമെന്ന്; പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോലീസിൽ പരാതി നൽകി

മാള: മാളയിൽ വർഗീയ സംഘർഷവും കലാപവും സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമെന്ന് കാട്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോലീസിൽ പരാതി നൽകി. മാള മാരേക്കാടുള്ള ഒരാളാണ് സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം നടത്തുന്നത് എന്നാണ് പ്രസിഡന്റ്‌ സിന്ധു അശോക് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 

  വെള്ളിയാഴ്ച ദിവസങ്ങളിൽ വൈദ്യുതി തടസപ്പെടുത്തി മുസ്ലിം വിഭാഗത്തെ പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രചാരണം. മാളയിൽ വർഗീയ സംഘർഷവും കലാപവും സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണ് ഇതെന്നും താനാണ് അങ്ങനെ ഓർഡർ നൽകിയത് എന്നും ഇയാൾ പ്രചരിപ്പിക്കുന്നുവെന്ന് മാള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരാതിയിൽ പറയുന്നു. 

 സോഷ്യൽ മീഡിയയിൽ ഇയാൾ നടത്തിയ പരാമർശങ്ങൾ തെളിവുകൾ സഹിതം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാള പോലീസിന് പരാതി നൽകിയിട്ടുണ്ട്.

Leave A Comment