കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ അന്നദാനം പുനരാരംഭിച്ചു
കൊടുങ്ങല്ലൂര്‍: കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തി വെച്ച ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ അന്നദാനം പുനരാരംഭിച്ചു. കഴിഞ്ഞ 25 വർഷത്തോളം അന്നദാന സമിതി നടത്തി വന്നിരുന്ന അന്നദാനം കൊച്ചിൻ ദേവസ്വം ബോർഡ് നേരിട്ടാണ് പുനരാരംഭിച്ചത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കിഴക്കേ നടയിലെ ഊട്ടുപുരയിലാണ് അന്നദാനം.ആദ്യ ദിവസമായ കർക്കടകം ഒന്നിന് മൂവായിരത്തിലധം ഭക്തജനങ്ങൾ അന്നദാനത്തിൽ പങ്കെടുത്തു. അന്നദാനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി. നാരായണൻ, എം.കെ. അയ്യപ്പൻ, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്താ, മാനേജർ കെ. വിനോദ് എന്നിവർ സന്നിഹിതരായി.
Leave A Comment