പ്രാദേശികം

അഴീക്കോട് തെരുവ് നായ്ക്കൾ ആടുകളെ കൊന്നു

 കൊടുങ്ങല്ലൂർ: അഴീക്കോട് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്തു. പുത്തൻപള്ളി ബീച്ച് റോഡിൽ പുല്ലറക്കത്ത് ജമാലുദ്ദീൻ്റെ വീട്ടിലെ ആറ് ആടുകളെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ കൊന്നൊടുക്കിയത്. മൂന്ന് വലിയ ആടുകളും മൂന്ന് കുഞ്ഞുങ്ങളുമാണ് ചത്തത്. 

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൂടിൻ്റെ വാതിൽ പൊളിച്ച് കയറിയ നായ്ക്കൾ ആടുകളെ കടിച്ചു കൊല്ലുകയായിരുന്നു.

പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

Leave A Comment