ചാലക്കുടിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ചാലക്കുടി: ചാലക്കുടി ആനമല ജംഗ്ഷൻ സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ദുരൂഹ സാഹചര്യത്തിൽ റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ കല്ലേറ്റുകര ഉള്ളിശ്ശേരി കുഞ്ഞുമോൻ മകൻ സെയ്ദു വിനെ (68) മരിച്ച നിലയിൽ കാണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടെന്ന് പോലിസ് പറയുന്നു. സംഭവമറിഞ്ഞ് ചാലക്കുടി ഡി വൈ എസ് പി, ടി.എസ്.സിനോജ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. വിരലടയാള വിദഗ്ദരും, സയൻ്റിഫിക് വിദഗ്ദരും, ഡോഗ് സ്വാകാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടപടികൾ പൂർത്തിയായി വരുന്നു.
Leave A Comment