എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തൃശൂർ: എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെന്ററിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ പോയി വരികയായിരുന്ന വലപ്പാട് സ്വദേശി കൊണ്ടിയാറ ഗോപാലകൃഷ്‌ണനും, കുടുംബവും സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്.കാറിലുണ്ടായിരുന്നവർ തീകണ്ട് പുറത്തിറങ്ങിയതിനാൽ പരിക്കേൽകാതെ രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. കാറിന്റ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.
Leave A Comment