പ്രാദേശികം

മൂന്ന് പവൻ സ്വർണ്ണം നഷ്ടപ്പെട്ടു: ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വാർഡ് മെമ്പർ

അന്നമനട: നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി വാർഡ് മെമ്പർ മാതൃകയായി. അന്നമനട വെണ്ണൂർ സർവീസ് സഹകരണ ബാങ്കിലെ ഹെഡ് ഓഫീസ് കസ്റ്റമർ ലോഞ്ചിൽ വീണു നഷ്ടപ്പെട്ട മൂന്ന് പവൻ സ്വർണാഭരണമാണ് ഉടമയെ കണ്ടെത്തി  തിരിച്ചേൽപ്പിച്ചത്.  

മാതൃകയായി അന്നമനട പഞ്ചായത്ത്‌ പതിനാറാം വാർഡ് മെമ്പർ സി കെ ഷിജുവാണ് ആഭരണം തിരിച്ചേൽപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ മെമ്പർക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

Leave A Comment