പ്രാദേശികം

ഫാ. റോക്കി റോബി കളത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ

കോട്ടപ്പുറം : ഫാ. റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു . 

മുളങ്കുന്നത്തുകാവ് സാൻജോസ് ഭവൻ ഡയറക്ടർ, രൂപത പിആർഒ , രൂപത ആലോചന സമിതി അംഗം, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാർ കോർപ്പറേറ്റർ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 

ഫെബ്രുവരി 9 ന് ചുമതലയേൽക്കും. ഡോ. ആൻ്റണി കുരിശിങ്കൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമനം. 

2003 ജനുവരി ഒന്നിനാണ് വൈദീകപട്ടം സ്വീകരിച്ചത്.



Leave A Comment