മൂത്തകുന്നം പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതിയെ കാണാതായി
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം- മൂത്തകുന്നം പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതിയെ കാണാതായി.മേത്തല അഞ്ചപ്പാലത്ത് വാടകക്ക് താമസിക്കുന്ന എറണാകുളം ചാത്തേടം തുരുത്തിപ്പുറം സ്വദേശിനി ഷാലിമയെയാണ് കോട്ടപ്പുറം പുഴയിൽ കാണാതായത്.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് യുവതി പുഴയിൽ ചാടിയത്.
തീരദേശ പൊലീസും നാട്ടുകാരും ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആൺസുഹൃത്തുമൊത്ത് അഞ്ചപ്പാലത്ത് താമസിച്ചു വരികയായിരുന്നു.
Leave A Comment