അന്നമനടയില്‍ മുളകൾ സംഭരിച്ചു വില്പന നടത്തുന്ന കടക്ക് തീ പിടിച്ചു
അന്നമനട: അന്നമനട പോസ്റ്റ് ഓഫീസിനു എതിർവശം മുളകൾ സംഭരിച്ചു വില്പന നടത്തുന്ന കടക്ക് തീ പിടിച്ചു. കടക്ക് തൊട്ടടുത്തായി ഷോപ്പിങ് കോംപ്ലക്സ്, ഓട്ടോ സ്റ്റാൻഡ്, സ്കൂൾ എന്നിവ ഉൾപ്പെടുന്നയിടത്താണ് തീ പിടുത്തം ഉണ്ടായത്. ധാരാളം മുളകൾ കത്തിനശിച്ചു. തൊട്ടടുത്തു മാലിന്യങ്ങൾക്കു തീയിട്ടപ്പോള്‍ പടർന്നു കയറിയതാണ് എന്ന് സംശയിക്കുന്നു.ചാലക്കുടിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ബിജു ആന്റണി, റെസ്ക്യൂ ഓഫീസർ ഷഫീക് അലി എന്നിവരുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ അജിത് കുമാർ പി. കെ സന്തോഷ്‌കുമാർ പി. എസ്, രജീഷ് വി ആർ, കെ അരുൺ എന്നിവർ ചേർന്ന് തീ അണച്ചു.
Leave A Comment