മടത്തുംപടിയിൽ കാർ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
പൊയ്യ: പൊയ്യ മടത്തുംപടി ജഡ്ജ്മുക്കിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു കാർ മറിഞ്ഞു. കാർ യാത്രികരായ രണ്ടു പേർക്ക് പരിക്ക്.കാർ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. വൈകീട്ട് ഏഴു മണിയോടടുത്തായിരുന്നു അപകടം. മാള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave A Comment