ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപം; ചാലക്കുടിയില്‍ യു ഡി എഫ് പ്രതിഷേധം
ചാലക്കുടി: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായി ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ന്റെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.സൗത്ത് ജങ്ഷനിലെ മണിച്ചേട്ടന്റെ ഓട്ടോ സ്റ്റാന്റില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, വി ഒ പൈലപ്പന്‍, അഡ്വ ബിജു എസ് ചിറയത്ത്, സൂസി സുനില്‍, ആലീസ് ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
Leave A Comment