ചാലക്കുടിയിൽ ബസിടിച്ച് സ്ക്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ചാലക്കുടി: ചാലക്കുടിയിൽ ബസ് തലയിലൂടെ കയറി യുവാവിന് ദാരുണാന്ത്യം. കനകമല കുറ്റിക്കാടൻ ജേക്കബ് മകൻ ബിജു (45 ) ആണ് മരിച്ചത്. ചാലക്കുടി ടൗൺ ഹാളിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയിലൂടെ ബസ് കയറുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചാലക്കുടി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment