പ്രാദേശികം

വാരംകുഴി വനമേഖലയില്‍ കാട്ടുപോത്ത്‌ ചത്ത നിലിയില്‍

ചാലക്കുടി: രണ്ടുകൈ വാരംകുഴി മേഖലയില്‍ കുറച്ച് ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. ഏകദേശം 12 വയസ് തോന്നിക്കുന്ന കാട്ടുപോത്തിനെയാണ് വാരംകുഴി വനമേഖലയില്‍ ചത്ത നിലയില്‍ കണ്ടത്. ജനവാസമേഖലക്കടുത്തേക്കിറങ്ങിയ പോത്തിനെ വനംവകുപ്പ് നിയോഗിച്ച ആര്‍ആര്‍ടി ടീം നിരീക്ഷിച്ച് വരികയായിരുന്നു.

വനത്തിലേക്ക് പല തവണ ഓടിച്ച് വിട്ടെങ്കിലും കാട്ടുപോത്ത് വീണ്ടും ഇവിടേക്ക് തന്നെ തിരിച്ചു വരികയും ചെയ്തിരുന്നു. വ്യാഴാഴ്ച്ച നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടത്. ഡെപ്യൂട്ടി റെഞ്ച് ഓഫീസര്‍ കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment