പ്രാദേശികം

കൊടുങ്ങല്ലൂരിൽ ബി.ജെ.പി കൗൺസിലർ രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബി.ജെ.പി കൗൺസിലർ രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം.  ബി.ജെ.പി കൗൺസിലർ അഡ്വ. ഡി.ടി വെങ്കിടേശ്വരൻ നഗരസഭാ യോഗത്തിൽ
 മധുരം വിളമ്പി നടത്തിയ പ്രസംഗമാണ് രാജി പ്രചരണത്തിനിടയാക്കിയത്.

സഹകൗൺസിലർമാർക്ക് മധുരം നൽകിയ അഡ്വ.ഡി.ടി വെങ്കിടേശ്വരൻ, രാജി പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും, തൻ്റെ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് യോഗത്തെ അറിയിച്ചു. അഭിഭാഷകനെന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ വാർഡിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നതാണ് രാജിക്ക് കാരണമായി പറയപ്പെടുന്നത്.
എന്നാൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് രാജിക്ക് പിറകിലെന്നാണ് എതിർകക്ഷികളുടെ വാദം.

Leave A Comment