പ്രാദേശികം

അങ്കമാലി എം സി റോഡിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

അങ്കമാലി: എം സി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
അങ്കമാലി എം സി റോഡിൽ മരോട്ടിച്ചൊടിൽ ആയിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 9. 30തോടെ ആയിരുന്നു അപകടം സർവീസ് സ്റ്റേഷനിൽ നിന്നും റോഡിലേക്ക് കയറിയ കാർ കാലടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

Leave A Comment