പ്രാദേശികം

ശക്തമായ കാറ്റിലും മഴയിലും മരം വീണ് കടകൾ തകർന്നു

പൊയ്യ: ശക്തമായ മഴക്കൊപ്പം ഉണ്ടായ കാറ്റിൽ മരം വീണ് കടകൾ തകർന്നു. മാള പൊയ്യ  സംസ്‌ഥാന പാതയിൽ  ഗതാഗതം തടസപ്പെട്ടു. പൊയ്യ ജംഗ്‌ഷനിൽ   ഇന്ന് ഉച്ചയോടെയാണ് സംഭവം. മരം വീണതിനെ തുടർന്ന് രണ്ടു കടകൾ തകർന്നു. കടകളിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. 

വൈദ്യുതികമ്പികൾ പൊട്ടി വൈദ്യുതി ബന്ധം തകരാറിലായി. കേരളവിഷൻ,ബിഎസ് എൻ എൽ  കേബിളുകൾ പൊട്ടി നാശനഷ്ടം സംഭവിച്ചു. രണ്ടു മണിക്കൂറോളം  റോഡിൽ   ഗതാഗതം തടസപ്പെട്ടു. ഫയർ ഫൊഷ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു

Leave A Comment