ട്രാവലർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
ചാലക്കുടി: പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷന് സമീപം ട്രാവലർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വി. ആർ. പുരം പാലസ് ഹോസ്പിറ്റലിന് സമീപം മാളക്കാരൻ വീട്ടിൽ ജീസൺ (32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു അപകടം.
ബൈക്കിലൊപ്പമുണ്ടായിരുന്ന ജീസൻ്റെ ഭാര്യ നിമിഷ (26) യെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment