പ്രാദേശികം

ഡെപ്യൂട്ടി തഹസീല്‍ദാര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ കബാലിയുടെ ആക്രമണം

അതിരപ്പിള്ളി: ആനമല അന്തര്‍ സംസ്ഥാന പാതയില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ കബാലിയുടെ ആക്രമണം. ഭാഗ്യം കൊണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ നാല് ദിവസമായി കബാലി വാഹനങ്ങള്‍ വഴി തടയുന്നത് പതിവായിരിക്കുകയാണ്.

ശനിയാഴ്ച രാത്രിയില്‍ മലക്കപ്പാറ കപ്പായം കോളനിയില്‍ പോയി തിരിച്ച് വരികയായിരുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ രജ്ഞിതടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെയായിരുന്നു ഷോളയാര്‍ അന്വലപ്പാറ പെന്‍സ്‌ട്രോക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. 

ഒരു ജീപ്പിലും,കാറിലുമായി 9 പേരടങ്ങുന്ന സംഘം മലക്കപ്പാറ കപ്പായം കോളനിയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് പോയി തിരികെ വരുമ്പോഴായിരുന്നു കബാലി റോഡിലിറങ്ങി വാഹനങ്ങള്‍ക്ക് നേരെ വന്നത്. ജീപ്പിന് കടന്ന് പോരാമായിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന കാറിലുള്ളവരെ കാത്ത് നിന്നപ്പോഴാണ് ജീപ്പിന്റെ വശത്ത് വന്ന് കുത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിരുന്നു. 

ഞായറാഴ്ച രാവിലെയും കബാലി വാഹനങ്ങള്‍ തടഞ്ഞു. രാവിലെ എട്ടരമുതല്‍ ഏകദേശം അരമണിക്കൂര്‍ സമയം വാഹനങ്ങള്‍ വഴിയില്‍ ഇത് മൂലം കൂടുങ്ങി. സ്ഥിരമായി വാഹനങ്ങള്‍ കബാലി വഴിയില്‍ തടഞ്ഞിട്ടും വനപാലകരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇല്ലെന്നും പരാതിയുണ്ട്. ഏകദേശം അമ്പലപ്പാറ മേഖലയിലാണ് കബാലി വന്ന് വഴി തടഞ്ഞു കൊണ്ടിരിന്നിട്ടും പെട്രോളിംങ്ങ് വരെ ശക്തമാക്കുവാന്‍ വനപാലകര്‍ തയ്യാറാക്കുന്നില്ലെന്ന് പറയപ്പെടുന്നു.

Leave A Comment