വയനാട് ദുരിതാശ്വാസത്തിന് ഗ്രാമികയുടെ കൈത്താങ്ങ്
കുഴിക്കാട്ടുശ്ശേരി: വയനാട് പുനരധിവാസ പദ്ധതിയിലേക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ വിഹിതം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമികയുടെ പ്രവർത്തകരിൽനിന്നും സ്വരൂപിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ചെക്ക് പ്രസിഡണ്ട് പി.കെ.കിട്ടൻ കൈമാറി.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജൊ, ഗ്രാമിക ഭാരവാഹികളായ സി.മുകുന്ദൻ, പി.പി.സുബ്രഹ്മണ്യൻ, കെ.സി.ഹരിദാസ് എന്നിവർ പങ്കെടുത്തു.
Leave A Comment