വീട്ടില്‍ നിന്നും കാണാതായ ആളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചാലക്കുടി: വീട്ടില്‍ നിന്നും കാണാതായ ആളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെ ചാലക്കുടി ചക്കേടന്‍ വീട്ടില്‍ ജോയ് (63) നെയാണ് പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതലാണ് ഇയാളെ കാണാതായത്.
തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് ചാലക്കുടിപുഴയുടെ പാറക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
Leave A Comment