പ്രാദേശികം

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ചേർപ്പ്: വല്ലച്ചിറ ഷാപ്പ് സ്റ്റോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

കൂടെ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.

വെള്ളാങ്കല്ലൂർ സ്വദേശി 19 വയസ്സുള്ള അഭയ് ആണ് മരിച്ചത്.  

ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന 
കാറളം സ്വദേശി 19 വയസ്സുള്ള 
റാമിസിനെ ഗുരുതര പരിക്കുകളോടെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.

 ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ഇരുവരും തൃശൂരിലെ ഏവിയേഷൻ സ്കൂൾ വിദ്യാർത്ഥികളാണ്.

Leave A Comment