ദേശീയ റോളർ സ്‌കേറ്റിംഗിൽ രാജു ഡേവിസ് സ്കൂളിന് നേട്ടം
മാള: കേന്ദ്ര കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ അഖിലേന്ത്യ ഖേലോ ഭാരത് യൂത്ത് ഗെയിംസിൽ ജൂനിയർ വിഭാഗത്തിൽ കേരളം ചാമ്പന്മാരായി. കേരള ടീമിനെ പ്രതിനിധീകരിച്ച് പ്രതിനിതീകരിച് പത്തിൽ അഞ്ചുപേരും മാള ഡോ. രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂൾ താരങ്ങളായിരുന്നു. അണ്ടർ 9 വിഭാഗത്തിൽ സെറ പെരേപ്പാടൻ, അണ്ടർ 14 ൽ ആൻ്റോൺ ബിനോഷ് എന്നിവർ ഗോൾഡ് മോഡൽ നേടി.
അണ്ടർ 14 ൽ ദേവർഷ്‌രാജ് , അണ്ടർ 14 ൽ മുഹമ്മദ് ഇൽഹാം, പെൺ കുട്ടികളുടെ അണ്ടർ 14 ൽ ദൈവമിത്ര രാജേഷ് എന്നിവർ സിൽവർ മെഡൽ നേടി. നേപ്പാളിൽ നടക്കുന്ന ലോക ജൂനിയർ റോളർ സ്‌കേറ്റിങ് മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അർഹതയും ഇവർക്കു ലഭിച്ചു.
Leave A Comment