അങ്കമാലി അത്താണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
അങ്കമാലി: അത്താണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കോതകുളങ്ങര സ്വദേശി വിദ്യ (34 ) യാണ് മരിച്ചത്. ഭർത്താവ് വിനയനുമൊത്ത് ബൈക്കിൽ വരുമ്പോൾ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഭർത്താവ് വിനയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.
Leave A Comment