പെട്ടി ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു
കുട്ടനല്ലൂർ: മേൽപ്പാലത്തിൻ്റെ ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാടാനപ്പള്ളി സ്വദേശി പുത്തൻപുരയിൽ വീട്ടിൽ 49 വയസുള്ള ഫൈസലാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.മണ്ണുത്തി ഭാഗത്തുനിന്ന് വന്നിരുന്ന ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment