പ്രാദേശികം

വെള്ളാങ്ങല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂർ: സിപിഐഎം മാള ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ജയൻ കയ്യാലയ്ക്കൽ അധ്യക്ഷത വഹിച്ചു. 

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം രാജേഷ് മത്സരം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രിക ശിവരാമൻ, ,പി ആർ രതീഷ്,സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ ആർ മുരളീധരൻ,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എംഎം മുകേഷ്, സംഘാടക സമിതി കൺവീനർ സന്തോഷ് കൂവക്കാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, ജയൻ കയ്യാലക്കൽ,ചാന്ദ്നി,
ഷിനോജ്,ഭാസി,വാർഡ് മെമ്പർ ഷിബി അനിൽ എന്നിവർ നേതൃത്വം നൽകി അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ശ്രീ വള്ളി ദേവയാനി വലിയപറമ്പ് ഒന്നാം സ്ഥാനവും, ശ്രീദുർഗ്ഗ കൊച്ചുകടവ് രണ്ടാം സ്ഥാനവും, സാരഥി കലാക്ഷേത്ര തിരുത്തിപ്പറമ്പ് മൂന്നാം സ്ഥാനം നേടി.

Leave A Comment