ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി
ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി മർവ്വ ഹോട്ടലിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാലയാണ് ഉടമയെ കണ്ടെത്തി കൈമാറിയത്. പട്ടാമ്പി സ്വദേശി ജുവേരിയയുടേതായിരുന്നു നഷ്ടപ്പെട്ട മാല. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഒരു പവൻ്റെ മാല നഷ്ടപ്പെട്ടത്.
ഇതിന് ശേഷം ചായ കുടിക്കാനെത്തിയവർക്കാണ് മാല ലഭിച്ചത്.
ഇത് ഇവർ ഹോട്ടൽ ഉടമയെ ഏൽപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി സന്ദേശം പ്രചരിപ്പിച്ചതോടെയാണ് ഉടമയെ കണ്ടെത്തിയത്. ഇന്ന് കയ്‌പമംഗലം പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ഹോട്ടൽ ഉടമ പി.എച്ച്. അഹമ്മു, പൊതു പ്രവർത്തകൻ സലിം എന്നിവർ എസ്.ഐ കെ.എസ്.സൂരജിൻ്റെ സാന്നിധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറിയത്.
Leave A Comment