സി.പി.ഐ(എം) മാള ഏരിയ സെക്രട്ടറിയായി ടി.കെ. സന്തോഷിനെ തിരഞ്ഞെടുത്തു
മാള: സി.പി.ഐ(എം) മാള ഏരിയ സമ്മേളനം ടി.കെ. സന്തോഷിനെ ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മറ്റിയെയുo തെരഞ്ഞെടുത്തു.
ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, സംസ്ഥാന കമ്മറ്റി അംഗം എം.കെ കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഡേവിസ് എന്നിവർ സംസാരിച്ചു.
സിന്ധു ജയൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കോവിഡ് കാലത്ത് വെട്ടിക്കുറച്ച കെ.എസ്.ആർ.ടി സി മാള ഡിപ്പോയിലെ 30 ഓളം ഷെഡ്യൂളുകൾ പുന:സ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് 3.30ന് കരൂപ്പടന്ന പള്ളി നടയിൽ നിന്ന് റെഡ് വളണ്ടിയർ മാർച്ചും വൈകീട്ട് 4 മണിക്ക് 3 കേന്ദ്രങ്ങളിൽ നിന്ന് വിവിധ ലോക്കൽ കമ്മിറ്റികളുടെ ബഹുജനപ്രകടനങ്ങളും ആരംഭിച്ച് സീതാറാം യെച്ചൂരി നഗറിൽ (എം.ഡി കൺവെൻഷൻ സെന്റ്ർ ഗ്രൗണ്ട്) സമാപിച്ച് പൊതുസമ്മേളനം ചേരും. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്‌ണദാസ് ഉൽഘാടനം ചെയ്യും.
Leave A Comment