മാള കെ. കരുണാകരൻ സ്മാരക ഗവണ്മെന്റ് ഐ.ടി.ഐ ൽ SFI വിജയിച്ചു
മാള: കെ. കരുണാകരൻ സ്മാരക മാള ഗവണ്മെന്റ് ഐ.ടി.ഐ ൽ മുഴുവൻ സീറ്റിലും SFI വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ 6 ൽ 5 സീറ്റിലും എതിരില്ലാതെ SFI വിജയിച്ചു. ബാക്കി വന്ന കൗൺസിലർ സ്ഥാനത്തേക്കുള്ള മത്സത്തിൽ SFI യുടെ കൗൺസിലർ സ്ഥാനാർഥി ബിൻറാസ് 369 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.വിജയഹ്ലാദ പ്രകടനത്തിൽ SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീൺ, SFI ഏരിയ സെക്രട്ടറി ഹരികൃഷ്ണൻ പി എം, ഏരിയ പ്രസിഡന്റ് സാന്ദ്ര മോഹനൻ എന്നിവർ ചെയ്ത് സംസാരിച്ചു.
Leave A Comment